മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ച്  ആശുപത്രി

Published : Aug 06, 2017, 10:19 AM ISTUpdated : Oct 04, 2018, 06:49 PM IST
മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ച്  ആശുപത്രി

Synopsis

ദില്ലി: അഞ്ച് വയസ്സ് പ്രായമുളള കുഞ്ഞിൻ്റെ ചികിത്സ നിഷേധിച്ച് ദില്ലിയിലെ ആശുപത്രി. ദില്ലിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്റു ആശുപത്രിയിലാണ് സംഭവം.  മസ്തിഷ്ക ജ്വരം ബാധിതയായ കുട്ടിയുടെ ചികിത്സയാണ് ആശുപത്രി അധികൃതർ നിഷേധിച്ചത്. കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ കിടക്കയില്ലെന്ന  കാരണമാണ് ചികിത്സ നിഷേധിച്ചതിന് അംഗപരിമിതരായ മാതാപിതാക്കളോടു ആശുപത്രി അധികൃതർ പറഞ്ഞത്.  

നാല് മണിക്കൂറോളം കുടുംബത്തെ ആശുപത്രി അധികൃതർ കാത്തുനിർത്തിച്ചുവെന്നും സഹായം അഭ്യർത്ഥിച്ചിട്ടും നൽകിയില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം ഉന്നതരെയാരോ വിളിച്ച പറഞ്ഞ ശേഷമാണ് ആശുപത്രി അധികൃതർ കുട്ടിയെ അഡ്മിറ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

29 വയസുള്ള എംഎസ്‌സിക്കാരി, ശിവകാശിയില്‍ നിന്നുള്ള എംഎൽഎ, വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സെൽവി
ബംഗാളിലെ തോല്‍വിയോട് പൊരുത്തപ്പെടാനാകാതെ മമത ബാനര്‍ജി, നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും