
ദില്ലി: ദില്ലി ഡ്രൈവറില്ലാ മെട്രോയുടെ പരീക്ഷണ ഓട്ടത്തിനിടെ അപകടം കാളിന്ദി കുഞ്ച് ഡിപ്പോയിൽ വച്ചാണ് അപകടം നടന്നത് മെട്രോ പാളത്തിന്‍റെ അവസാനമുള്ള കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സമയത്ത് ബ്രേക്ക് ചെയ്യാൻ പറ്റാഞ്ഞതാണ് അപകട കാരണം. ദില്ലി കൽക്കി ഗഞ്ച് മന്ദിർ മുതൽ നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ വരെയാണ് നിർദ്ദിഷ്ട ഡ്രൈവില്ലാ മെട്രോയുടെ സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
ഈ മാസം 25 ന് പ്രധാനമന്ത്രി സർവ്വീസ് ഉൽഘാടനം ചെയ്യാനിരക്കെയാണ് അപകടം. സംഭവം ജീവനക്കാരുടെ വീഴ്ചയെ തുടർന്നാണ് ഉണ്ടായതെന്നും വേണ്ട നടപടി എടുക്കുമെന്നും മെട്രോ എം.ഡി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam