
ദില്ലി: മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സായിരുന്ന അനിത ജോസഫിന്റെ ഭർത്താവ് രജീഷിനെയാണ് നേബ് സരായ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അനിതയുടെ അമ്മ ലിസി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ദീപാവലി ദിനത്തിലാണ് എയിംസിൽ നഴ്സായ അനിതയെ ഗാസിപ്പൂർ ദേവ് ലിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam