മൂടല്‍ മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ

By Web DeskFirst Published Dec 1, 2016, 4:54 AM IST
Highlights

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മൂടല്‍ മഞ്ഞില്‍ മുങ്ങി.  കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. മൂടല്‍ മഞ്ഞ് വിമാന സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു.

കഴിഞ്ഞ ദിവസമാണ് ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീസണിലെ ആദ്യ മൂടല്‍ മഞ്ഞ് ദൃശ്യമായത്. തുടര്‍ച്ചായായ രണ്ടാംദിവവും മൂടല്‍ മഞ്ഞ് വ്യോമ-റെയില്‍-റോഡ് ഗതാഗതത്തെ ബാധിച്ചു. ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. കാഴ്ചപരിധി 50 മീറ്ററായതോടെ  ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു.  71 വിമാന സര്‍വ്വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകി. ന്യൂഡല്‍ഹി-നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്നുമുള്ള തീവണ്ടി സര്‍വ്വീസുകളേയും മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലിയിലേക്കുള്ള 50 ട്രെയിനുകളുടെ സര്‍വ്വീസ് വൈകി. യമുന എക്‌സ്‌പ്രസ്‍ വേയില്‍ മതുരയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10പേര്‍ക്ക് പരുക്കേറ്റു. ദില്ലിയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ ഇത് 9 ഡിഗ്രി വരെ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉത്തര്‍ പ്രദേശ്-പഞ്ചാബ്-ഹരിയാന-ചണ്ഡീഗഡ്-ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളേയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്.

click me!