പാര്‍ക്കിംഗ് തര്‍ക്കം; 25 ഓളം പേര്‍ ചേര്‍ന്ന് റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തു

By Web DeskFirst Published Jul 15, 2018, 1:12 PM IST
Highlights
  • കടയിലെ കസേരകളും മറ്റ് ഉപകരണങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞു

ദില്ലി: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഡെലിവറി ജീവനക്കാര്‍ സൗത്ത് ദില്ലിയിലെ ഒരു റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന തര്‍ക്കത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തത്. ഏകദേശം 25 ഓളം പേരുമായെത്തിയ സംഘം റെസ്റ്റോറന്‍റിന്‍റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു. കടയിലെ കസേരകളും മറ്റ് ഉപകരണങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞാണ് ഇവര്‍ മടങ്ങിയത്.  

സംഭവ സമയത്ത് നിരവധി പേര്‍ ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ഡെലിവറി ജിവനക്കാരുമായി മണിക്കൂറുകള്‍ക്ക് മുമ്പ് വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇവര്‍ ആണ് കൂടുതല്‍ ആളുകളുമായെത്തി ആക്രമിച്ചതെന്നും റെസ്റ്റോറന്‍റ് ഉടമ റോഹിത് പറഞ്ഞു. 

: A group of boys vandalise 'Dilli 19' restaurant in Delhi's Kalkaji. Hotel owner alleges that the vandalisers are a group of delivery boys who had an argument with them over parking around three hours before the incident. (CCTV footage of 14.07.18)

— ANI (@ANI)

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഡെലിവറി ജീവനക്കാര്‍ വാട്സ്ആപ് ഗ്രൂപ്പിലൂടെ മറ്റ് 25 പേരെയും ബന്ധപ്പെടുകയും രാത്രി 8.30 ഓടെ എല്ലാവരും ഒരുമിച്ച് റെസ്റ്റോറന്‍റില്‍ എത്തുകയും അടിച്ച് തകര്‍ക്കുകയുമായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് സ്ത്രീകളെയും കുട്ടികളെയും അടുക്കള ഭാഗത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. 30 ഓളം പേരാണ് റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പരാതി റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


 

click me!