രണ്ടാം കലാശപോരാട്ടത്തിന് ഇംഗ്ലിഷ് പോരാളികള്‍?; ക്രൊയേഷ്യയെ വിറപ്പിച്ച് ഹാരികെയ്നും സംഘവും

Web Desk |  
Published : Feb 03, 2022, 04:47 PM ISTUpdated : Mar 22, 2022, 07:25 PM IST
രണ്ടാം കലാശപോരാട്ടത്തിന് ഇംഗ്ലിഷ് പോരാളികള്‍?; ക്രൊയേഷ്യയെ വിറപ്പിച്ച് ഹാരികെയ്നും സംഘവും

Synopsis

കീറന്‍ ട്രിപ്പിയറിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയത്

മോസ്കോ: ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രത്തില്‍ രണ്ടാം തവണയും കലാശക്കളിക്ക് ഇടം നേടാനുള്ള കുതിപ്പില്‍ ഇംഗ്ലണ്ട്. ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് വല കുലുക്കി. നായകന്‍ ഹാരി കെയ്ന് പകരം ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച കീറന്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് കുതിപ്പ് നല്‍കിയത്. ടോട്ടനത്തിന്‍റെ മിന്നും താരം തൊടുത്ത ഷോട്ടിന് മുന്നില്‍ സുബാസിച്ച് നിസാഹയനായി.

 

 

അതേസമയം മികച്ച മുന്നേറ്റങ്ങളുമായി ക്രൊയേഷ്യയുംമ മത്സരം ആവേശകരമാക്കുന്നുണ്ട്. ഇംഗ്ലണ്ടിന്‍റെ ബോക്സിലേക്ക് ഇരച്ചെത്താന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിന്നാക്ക സമുദായക്കാരെ ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിപ്പിക്കണം'; രാഹുല്‍ ഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ട് ശിവഗിരി മഠം
15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!