കാളപ്പൂട്ട്, മരമടി മത്സരങ്ങള്‍ക്കായി കോടതിയെ സമീപിക്കാനൊരുങ്ങി കര്‍ഷകര്‍

Published : Feb 03, 2017, 05:47 AM ISTUpdated : Oct 05, 2018, 03:34 AM IST
കാളപ്പൂട്ട്, മരമടി മത്സരങ്ങള്‍ക്കായി കോടതിയെ സമീപിക്കാനൊരുങ്ങി കര്‍ഷകര്‍

Synopsis

മൂന്ന് വര്‍ഷം മുമ്പ് വരെ ഓണക്കാലമായാല്‍ കേരളത്തിന്റെ പാടങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു കാളപ്പൂട്ട്, മരമടി മത്സരങ്ങള്‍. കൊയ്ത്ത് കഴിഞ്ഞ പാടത്തെ 50 മീറ്റര്‍ വരുന്ന ചെളിനിറഞ്ഞ ട്രാക്കില്‍ കാളക്കൂറ്റന്‍മാരുട കരുത്ത് മാറ്റുരയ്‌ക്കും. ഓരോ നാടും ആവോശത്തോടെയായിരുന്നു മത്സരത്തിനായി കാളകളെ അണിനിരത്താറ്. എന്നാല്‍ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാതലത്തില്‍ കേരളത്തില്‍ മരമടിയ്‌ക്കും കാളപ്പൂട്ടിനും മൂക്ക്കയര്‍ വന്നു. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

എറണാകുളത്തെ കാക്കൂരും കൊല്ലത്തെ കുണ്ടറയുമാണ് മരമടി മത്സരങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍. 2013 ലാണ് കൊല്ലത്ത് അവസാനമായി കാളപ്പൂട്ട് നടന്നത്. നാട്ടില്‍ നെല്‍പ്പാടങ്ങള്‍ നികന്ന് കഴിയുന്ന സമയങ്ങളിലും ഇവിടങ്ങളില്‍ ഇപ്പോഴുമത് നിലനില്‍ക്കുന്നത് മരമടി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കി. കോടതിയില്‍ പോകുന്ന കാര്യം സംസ്ഥാന വിവിധ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെനസ്വേലയിലെ അരക്ഷിതാവസ്ഥയും മഡൂറോയ്ക്ക് തിരിച്ചടിയായി; ഷാവേസിൽ തുടങ്ങിയത് അമേരിക്ക അവസാനിപ്പിക്കുമ്പോൾ ഭാവി അനിശ്ചിതത്വത്തിൽ
കോഴിക്കോട് ബൈക്ക് യാത്രക്കാരന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്