
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത ഗായിക ഡെമി ലോവാട്ടോ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ആബോധവാസ്ഥയില്‍. ''അമ്മേ ഇനി ഞാന്‍ മദ്യപിക്കില്ല, തറയില്‍ ഒഴിച്ചു കളഞ്ഞ മദ്യത്തിന്റെ പേരില്‍ എന്നോട് ക്ഷമിക്കൂ' വന്‍ ഹിറ്റായ ആല്‍ബം സോബറിലെ ഈ വരികള്‍ പാടിയ പാട്ടുകാരിയാണ് മയക്കുമരുന്നിന് അടിമയായി ആശുപത്രിയിലായത്.
രത്തിന് ബോധം വീണ്ടും കിട്ടിയതായി നടിയുടെ ബന്ധു കെമി ഡണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ എന്ന ആല്‍ബം താരം പുറത്തുവിട്ടത്. മാര്‍ച്ചിലാണ് താരം ലഹരിയില്ലായ്മയുടെ ആറാം വാര്‍ഷികം ആഘോഷിച്ചത്.
17-മത്തെ വയസ്സില്‍ കൊക്കെയ്ന്‍ രുചിച്ചതിന് താക്കീത് ലഭിച്ച വ്യക്തിയാണ് ലോവാട്ടോ. തന്‍റെ പിതാവ് കടുത്ത മദ്യപാനി ആയിരുന്നെന്ന് ഇവര്‍ പറയുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗായികയുടെ അറ്റ്ലാന്‍റാ. താരം ആശുപത്രിയിലാണെന്ന വിവരം പുറത്ത് വന്ന മണിക്കൂറുകള്‍ക്കകം പ്രേ ഫോര്‍ ഡെമി എന്ന ഹാഷ്ടാഗില്‍ വന്ന ട്വീറ്റിനോട് പതിനായിരങ്ങളാണ് പ്രതികരിച്ചത്.
അമേരിക്കന്‍ ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം എല്ലാദിവസവും 115 പേരാണ് മയക്കുമരുന്ന് കൂടിപ്പോയതിന്റെ പേരില്‍ മരണപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 250,000 അമേരിക്കക്കാര്‍ ഈ രീതിയില്‍ മരിച്ചു. 2008 ല്‍ ഡോണ്‍ട് ഫോര്‍ഗറ്റ് എന്ന ആല്‍ബവുമായിട്ടാണ് ലോവാട്ട വേദിയില്‍ എത്തുന്നത്. 2010 ല്‍ താരത്തെ ലഹരിവിരുദ്ധ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam