നോട്ട് അസാധുവാക്കല്‍: പെണ്‍കുട്ടിക്ക് തിരിച്ചുകിട്ടിയത് ജീവിതം

By Web DeskFirst Published Nov 24, 2016, 12:21 PM IST
Highlights

ബുധനാഴ്ച ആള്‍വാറില്‍ ഉണ്ടായ സംഭവത്തില്‍  സഹോദരനും ഒരു ബന്ധുവും ചേര്‍ന്നാണ് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഏജന്‍റ് പണത്തിന് പകരം ചെക്ക് നല്‍കാമെന്ന് പറയുകയും ഇത് തര്‍ക്കമായി മാറിയതിനിടയില്‍ യുവതി സ്ഥലത്ത് നിന്നും രഹസ്യമായി രക്ഷപ്പെടുകയുമായിരുന്നു. 

പെണ്‍കുട്ടി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തി പോലീസിന്‍റെ സഹായം തേടി. പിന്നീട് ഒരു കോണ്‍സ്റ്റബിളിനെയും കൂട്ടി പെണ്‍കുട്ടിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് അയയ്ക്കുകയും അവിടെ പെണ്‍കുട്ടി സഹോദരന്മാര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു. 

ഹരിയാനയില്‍ ഒരു സുഹൃത്തിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞായിരുന്നു സവായ് മധോപൂര്‍ സ്വദേശിനിയായ യുവതിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് കൂട്ടിക്കൊണ്ടു വന്നത്. ഇവര്‍ പിന്നീട് അല്‍പ്പം മാറി ഏജന്‍റ് നില്‍ക്കുന്ന ബസ് സ്‌റ്റോപ്പില്‍ സഹോദരിയെ എത്തിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഏജന്‍റും സഹോദരന്മാരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

പിതാവും സഹോദരനും  വര്‍ഷങ്ങളായി പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ പിടിച്ചു കൊടുക്കുന്ന ജോലി ചെയ്തിരുന്നവരാണ് എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറുമാസം മുന്‍പ് ബന്ധു വീട്ടില്‍ താമസിക്കാന്‍ എത്തുകയും യുവതിയെ വിറ്റാലോ എന്ന് പിതാവുമായി ആലോചിക്കുകയും ആയിരുന്നു. തുടര്‍ന്ന് 20 ലക്ഷത്തിന് മകളെ വില്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയും പെണ്‍കുട്ടിയെ ആള്‍വാറിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 

click me!