പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു

Published : Nov 24, 2016, 12:13 PM ISTUpdated : Oct 04, 2018, 05:38 PM IST
പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു

Synopsis

ലണ്ടന്‍: പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹള്‍ എന്ന പ്രദേശത്താണ് സംഭവം. പൂര്‍ണ നഗ്നയായി കിടക്കയില്‍ പ്രസവവേദനയില്‍ പുളഞ്ഞ കാമുകിയെ കണ്ടപ്പോള്‍ തനിക്ക് ലൈംഗികോത്തേജനം വന്നുവെന്ന് യുവാവ് പറഞ്ഞു.

ഏഴ് വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിച്ചിരുന്ന യുവതിയാണ് കാമുകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയുടെ അതികഠിനമായ വേദന പോലും വകവയ്ക്കാതെ കാമുകന്‍ അവരെ ബലമായി ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയായിരുന്നു. 

സംഭവത്തില്‍ കാമുകനെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. നിയമപരാമായ കാരണങ്ങളാല്‍ ഇരുവരുടെയും പേര് പുറത്ത് വിട്ടിട്ടില്ല. 

ലൈംഗിക വേഴ്ചയ്ക്ക് ശേഷം കാമുകന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തെ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് യുവതി കാമുകനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ