നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ് ആദിവാസി കുടുംബങ്ങള്‍ പട്ടിണിയില്‍...

Published : Nov 22, 2016, 10:57 AM ISTUpdated : Oct 05, 2018, 12:12 AM IST
നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ് ആദിവാസി കുടുംബങ്ങള്‍ പട്ടിണിയില്‍...

Synopsis

അക്ഷരാര്‍ത്ഥത്തില്‍ മുണ്ടു മുറുക്കിയുടുത്താണ് ഇപ്പോള്‍ കോഴിക്കോട് ചീഡിക്കുഴി കാക്കണംഞ്ചേരിമല കോളനിയിലെ ആദിവാസികളുടെ ജിവിതം. നോട്ടു പ്രതിസന്ധി വന്നതോടെ വല്ലപ്പോഴും കിട്ടിയിരുന്ന കൂലിപ്പണി ഇല്ലാതെയായി. രാവിലെ കട്ടന്‍ ചായ. ഉച്ചയ്ക്കും കട്ടന്‍ ചായ. രാത്രി കഞ്ഞി. പണിയില്ലാതായതോടെ ആഹാരം ഒരുനേരം മാത്രമായി ചുരുക്കിയിരിക്കുകയാണ് ഇവര്‍.

റേഷന്‍കടക്കാരുടെ സമരം കാരണം പതിവായി കിട്ടുന്ന സൗജന്യ റേഷനും കിട്ടുന്നില്ല. സമീപകാലത്ത് കോളനിയിലേക്കുള്ള റോഡുപണിക്കായി ഒരു കോടി രൂപ ചിലവിട്ടെന്നാണ് കണക്കുകള്‍ പറയയുന്നത്. പക്ഷെ ഒരു സൈക്കിള്‍ പോലും ഇവര്‍ക്ക് സ്വന്തമായില്ല. വൈദ്യുതിയില്ല, പക്ഷെ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് കാട്ടില്‍ നിന്നും നാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം താമസം മാറ്റിച്ചതാണ് ഇവരെ. നോട്ടു പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഇരകള്‍ കാടിനും നാടിനും ഇടയില്‍ പെട്ടുപോയ ഇത്തരം മനുഷ്യരാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ