
കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച റിസര്‍വ് ബാങ്കിനുമുന്നില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് നേതൃത്വം നല്‍കുന്നതെങ്കിലും ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സമരമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരുടെ ചോരയോട്ടം തന്നെ നിര്‍ണയിക്കുന്ന മഹാപ്രസ്ഥാനമാണ് സഹകരണ മേഖല. അത് നിശ്ചലമായാല്‍ കേരളത്തിലെ സാമൂഹിക ജീവിതം തകരും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ട് ദിവസം പത്ത് കഴിഞ്ഞു. എന്നിട്ടും ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും കുലക്കമില്ല. അവര്‍ ജനങ്ങളുടെ ആകെ ശത്രുവായികാണുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ തലതിതിരിഞ്ഞ തീരുമാനം പിന്‍വിലക്കണം. ഇത് രാജ്യത്തിനാകെ നാണക്കേടാണ്. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍പോലും വരാന്‍ തയ്യാറാകാത്ത മോദിയെ എന്ത് പറയാനാണ്. ഇപ്പോള്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന സാധരണക്കാരായ ജനം 2019 ഏപ്രിലില്‍ തെരെഞ്ഞെടുപ്പിന് ക്യൂ നില്‍ക്കും. അന്നവര്‍ മോദയുടെ നെഞ്ചത്ത് ചാപ്പ കുത്തുമെന്നും വിഎസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam