
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി മാരകമാംവിധം പടരുന്നു. ഇതുവരെ 3525 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 2299 പേരും തലസ്ഥാന ജില്ലക്കാരാണ്. ഡെങ്കിപ്പനി മരണം 14 ആയി. അതേസമയം ഒരു തവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ അത് അപകടകരമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് .
മഴയെത്തും മുമ്പേ തന്നെ സംസ്ഥാനം പനിക്കിടക്കയിലായിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം, വ്യക്തി പരിസര ശുചീകരണങ്ങളില്‍ വരുത്തിയ വീഴ്ച ഇതു രണ്ടും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി. ഈഡിസ് കൊതുകുകളുടെ സാന്ദ്രത വല്ലാതെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയുടെ തലസ്ഥാനമായി തിരുവനന്തപുരം ജില്ല മാറിയിരിക്കുകയാണ്.
രോഗം കണ്ടെത്തുന്നതേറെയും നഗര പ്രദേശങ്ങളിലാണ്. നേരത്തെ നാല് തരം വൈറസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ അത് അഞ്ചുതരമായി. സംസ്ഥാനത്തിപ്പോള്‍ ഒന്നിലധികം വൈറസുകള്‍ കാണുന്നുമുണ്ട്. ഈ ഘട്ടത്തില്‍ ഒരു തവണ രോഗം വന്നയാള്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ അത് മാരകമാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെപോയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്ന ഉത്കണ്ഠയിലാണ് ആരോഗ്യവകുപ്പ്.
ഇതിനിടെ ഡെങ്കിപ്പനി പടരുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ താക്കീതിനെത്തുടര്‍ന്നാണ് അടിയന്തര ശുചീകരണം. സര്‍ക്കാര്‍ നടപടികളുടെ ഭാഗമായുള്ള െ്രെഡഡേ ആചരണത്തിനൊപ്പം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ബോധവല്‍കരണ പരിപാടികളും നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam