പുതിയ ലൈസൻസ് നൽകാൻ ആളില്ല; ആയുർവേദ മരുന്ന് ഉല്‍പാദനവും കയറ്റുമതിയും നിലച്ചു

Web Desk |  
Published : Apr 09, 2018, 10:02 AM ISTUpdated : Jun 08, 2018, 05:48 PM IST
പുതിയ ലൈസൻസ് നൽകാൻ ആളില്ല; ആയുർവേദ മരുന്ന് ഉല്‍പാദനവും കയറ്റുമതിയും നിലച്ചു

Synopsis

ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ നിയമനം നിയമകുരുക്കിൽ വകുപ്പിലുള്ളവരെ ഉള്‍പ്പെടുത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് പുതുക്കേണ്ടതും, പുതിയ ലൈസൻസ് എടുക്കേണ്ടതുമായ ആയുർവേദ മരുന്നുകളുടെ ഉല്‍പാദനവും കയറ്റുമതിയും നിലച്ചു. പുതിയ ലൈസൻസ് നൽകാനും കരാര്‍ പുതുക്കാനും അധികാരം ഉള്ള ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ നിയമനം നിയമ കുരുക്കിൽപെട്ടതാണ് പ്രശ്നം.

ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ ആയി ആയുർവേദ മെഡിക്കല്‍ കോളജിലെ പ്രഫസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയായിരുന്നു സർക്കാര്‍ ഇതുവരെ. ഡ്രഗ്സ് കണ്‍ട്രോളർ വകുപ്പില്‍ നിന്ന് യോഗ്യതയുള്ളവരെ നിയമിച്ച് 90000 രൂപ ശമ്പളം കൊടുക്കേണ്ട സ്ഥാനത്ത് ഒന്നരലക്ഷം രൂപ നല്‍കിയായിരുന്നു ഡപ്യൂട്ടേഷൻ നിയമനം. ഡ്രഗ്സ് കണ്‍ട്രോളർ വകുപ്പിൽ യോഗ്യതയുള്ളവർ വന്നതോടെ നിയമനം ആവശ്യപ്പെട്ട് അവർ കോടതിയിലേക്ക് പോയി. 

കോടതി നിര്‍ദേശം അനുസരിച്ച് സർക്കാര്‍ വകുപ്പില്‍ നിന്നും ആയുര്‍വേദ പ്രഫസർമാരില്‍ നിന്നും യോഗ്യതയുളളവരെ ക്ഷണിച്ച് നിയമനത്തിന് നീക്കം തുടങ്ങി. ഇതോടെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ സ്ഥാനത്തുണ്ടായിരുന്ന ഡോ.വിമല നിയമ നടപടിയുമായി രംഗത്തെത്തി. സർക്കാരിനെതിരെ പലവട്ടം കോടതിയിലേക്ക് പോയതോടെ ഡോ.വിമലയുടെ അധികാരങ്ങള്‍ സർക്കാര്‍ എടുത്ത് മാറ്റി. എന്നാല്‍ പുതിയ നിയമനത്തിനുള്ള തടസം നീക്കാനുമായില്ല. ഇതോടെ തിരിച്ചടി ഉണ്ടായത് മരുന്ന് ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും

അതേസമയം കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധി അനുകൂലമായാ‌ൽ വകുപ്പില്‍ നിന്നടക്കമുള്ളവരെ കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ