ജോലിക്കിടെ ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു

Web Desk |  
Published : Jun 27, 2018, 08:51 AM ISTUpdated : Oct 02, 2018, 06:49 AM IST
ജോലിക്കിടെ ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു

Synopsis

മരണം സംഭവിച്ചത് ബി.എൽ.ഒ.മാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍

കോഴിക്കോട്: ജോലിയ്ക്കിടെ ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ വേങ്ങേരി തണ്ണീർ പന്തൽ സ്വദേശി ശിശുപാലൻ (52) ആണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരമാണ് സംഭവം. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ തിരഞ്ഞെടുപ്പ് സംബന്ധമായ ബി.എൽ.ഒ.മാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടക്കുകയും അല്പസമയത്തിനകം മരണപ്പെടുകയുമായിരുന്നു. 

നാട്ടുകാരും ജീവനക്കാരും വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.  ഭാര്യ: രമ, തിരുവണ്ണൂർ ഗവ:യു .പി .സ്കൂൾ അധ്യാപികയാണ്. പ്ലസ് ടു വിദ്യാര്‍ത്തിനികളായ മക്കള്‍ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലാണ്. കൊല്ലം സ്വദേശിയായ ശിശുപാലൻ നാലു വർഷമായി വേങ്ങേരിയിൽ വീട് വെച്ച് താമസിച്ചു വരികയാണ്. മരണ വാർത്തയറിഞ്ഞ് തഹസിൽദാർമാരായ കെ.ടി.സുബ്രഹ്മണ്യൻ, ഇ.അനിതകുമാരി, റവന്യൂ ഉദ്യോഗസ്ഥർ, കടലുണ്ടിയിലെ പൊതുപ്രവർത്തകർ തുടങ്ങിയവർ ആശുപത്രിയിലെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു