ദേവസ്വം ബോർഡും സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് വ്യക്തമായി; ശശികുമാർ വർമ്മ

By Web TeamFirst Published Feb 6, 2019, 3:44 PM IST
Highlights

സുപ്രീം കോടതി വിധി എതിരായാൽ ആചാരം സംരക്ഷിക്കാനായി മറ്റു മാർഗങ്ങൾ തേടുമെന്ന് പറഞ്ഞ ശശികുമാർ വർമ്മ ക്യുറേറ്റീവ് പെറ്റീഷൻ അടക്കമുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി.

പത്തനംതിട്ട: ദേവസ്വം ബോർഡും സർക്കാരും ഭക്തർക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്‍റ് പി ജി ശശികുമാർ വർമ്മ. സുപ്രീം കോടതി വിധി എതിരായാൽ ആചാരം സംരക്ഷിക്കാനായി മറ്റു മാർഗങ്ങൾ തേടുമെന്ന് പറഞ്ഞ ശശികുമാർ വർമ്മ ക്യുറേറ്റീവ് പെറ്റീഷൻ അടക്കമുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കുംഭ മാസത്തിൽ നട തുറക്കുന്നതിന് മുന്പ് വിഷയത്തിൽ തീരുമാനമാകില്ല എന്നതിൽ ആശങ്കയുണ്ടെന്നും ശശികുമാർ വർമ്മ പറഞ്ഞു, ഏഴു ദിവസമാണ് മറ്റു സംഘടനകൾക്ക് അഭിപ്രായം നൽകാൻ അനുവദിച്ചിരിക്കുന്നത്, അതനുസരിച്ച് ഫെബ്രവരി പതിമൂന്നിനായിരിക്കും അവസാന ദിവസം എന്നാൽ ഫെബ്രവരി പന്ത്രണ്ടിന് നടതുറക്കും ഇത് ശബരി മല വീണ്ടും കലാപ ഭൂമിയാക്കാൻ ഇടയാക്കുമെന്ന് ആശങ്കപ്പെടുന്നെന്ന് പറഞ്ഞ ശശികുമാർ വർമ്മ വിധി എന്തായാലും അത് പെട്ടന്ന് വരുന്നതാണ് നല്ലതെന്ന് നിരീക്ഷിച്ചു. 

click me!