Latest Videos

സര്‍ക്കാരിനൊപ്പം; ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

By Web TeamFirst Published Oct 1, 2018, 2:33 PM IST
Highlights

ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പുനപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എം.പത്മകുമാര്‍ പറഞ്ഞിരുന്നു. 

തിരുവനന്തപുരം: മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്കെതിരെ ഇന്ന് മുഖ്യമന്ത്രി അതൃപതി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തിയത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്ന് എ.പത്മകുമാര്‍ പറഞ്ഞു.

ഇന്നത്തെ ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് എ.പത്മകുമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എം.പത്മകുമാര്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനഃപരിശോധന ഹര്‍ജിനല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രതികരണത്തിലൂടെ തന്‍റെ സമ്മതത്തോടെ എന്ന തോന്നല്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കര്‍ ദാസ്, രാഘവന്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും മറുപടി പറഞ്ഞില്ല. 
 

click me!