സുന്ദരിയായി പാഞ്ചാലിമേട്; സഞ്ചാരികളുടെ ഇഷ്ട കേന്ദ്രത്തില്‍ വികസന പദ്ധതികള്‍ പുരോഗമിക്കുന്നു

Web Desk |  
Published : May 02, 2018, 08:51 AM ISTUpdated : Jun 08, 2018, 05:50 PM IST
സുന്ദരിയായി പാഞ്ചാലിമേട്; സഞ്ചാരികളുടെ ഇഷ്ട കേന്ദ്രത്തില്‍ വികസന പദ്ധതികള്‍ പുരോഗമിക്കുന്നു

Synopsis

സുന്ദരിയായി പാഞ്ചാലിമേട് മലഞ്ചെരിവിലൂടെ മഴമേഘങ്ങളുടെ സഞ്ചാരം 4 കോടിയുടെ വികസനപദ്ധതികള്‍ പുരോഗമിക്കുന്നു ആദ്യഘട്ട പ്രവർത്തനങ്ങള്‍ പൂർത്തിയായി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

ഇടുക്കി:മുഖംമിനുക്കി ഇടുക്കിയിലെ പാഞ്ചാലിമേട്. രണ്ടുകോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാഞ്ചാലിമേട്ടില്‍ പുരോഗമിക്കുന്നത്. പാണ്ഢവർ വനവാസകാലത്ത് പാഞ്ചാലിയോടൊപ്പം താമസിച്ച മേട് പാഞ്ചാലിമേടായെന്നാണ് ഐതിഹ്യം. കോട്ടയം കുമളി റോഡില്‍ കുട്ടിക്കാനത്തിനുസമീപം മുറിഞ്ഞപുഴയ്ക്കടുത്താണ് പാഞ്ചാലിമേട്. 

സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതാണ് ഈ മലനിരകള്‍. ഇവിടെനിന്നാല്‍ ഒരുവശത്ത് പച്ച പുതച്ചുനില്‍ക്കുന്ന ഇടുക്കിയെയും മറുവശത്ത് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളും ആസ്വദിക്കാം. എന്നാലും അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടത്രയില്ലെന്നായിരുന്നു ഇവിടെയത്തുന്നവരുടെ പരാതി. ഇതിന് പരിഹാരമായി വിനോദസഞ്ചാരവകുപ്പ് റെയിന്‍ ഷെല്‍ട്ടറുകളും നടപ്പാതയും മഡ്ഹൗസുകളും ഒരുക്കികഴിഞ്ഞു. സോളാർവിളക്കുകളും ടോയ്‍ലറ്റുകളും ഇരിക്കാന്‍ ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. 

ഈ മാസം ഏഴിന് ആദ്യഘട്ട വികസന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പാഞ്ചാലിമേട് നാടിന് സമർപ്പിക്കും. രണ്ടാംഘട്ടത്തില്‍ പാഞ്ചാലിക്കുളം നവീകരിച്ച് ബോട്ടിങ് സൗകര്യമടക്കമുള്ള തടാകം നിർമിക്കും,  സാഹസികത ഇഷ്ടപ്പെടുന്ന സ‍ഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളും പാഞ്ചാലിമേട്ടില്‍ വൈകാതെ ഒരുങ്ങും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സ്റ്റേഡിയം അപകടം: ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി; കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു
ഈ മാർച്ചിൽ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ ഡികെ