കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രം അന്താരാഷ്ട്രനിലവാരത്തിലേക്ക്

By Web DeskFirst Published May 2, 2018, 8:23 AM IST
Highlights
  • മനോഹരമായ ആര്‍ക്കിടക്ചറിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുക.
  • ഓട്ടിസം പോലുള്ള രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ സൗകര്യവും ഒരുക്കും

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ തുടങ്ങി. ഇതിനായി ഉടൻ ടെന്‍ഡര്‍ നിശ്ചയിക്കും. രണ്ട് മാസത്തിനകം വിശദമായ പദ്ധതി രേഖ തയ്യാറാക്കും.നാനൂറ് കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.ആദ്യഘട്ടത്തില്‍ നൂറ് കോടിരൂപ ചെലവിടും.ഇതിനായുള്ള പ്രാഥമിക രൂപ രേഖ തയ്യാറാക്കി.നിലവിലെ സെല്ലുകള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കും.ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ പ്രകൃതി സൗന്ദര്യം കൂടി പരിഗണിക്കും.

മനോഹരമായ ആര്‍ക്കിടക്ചറിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുക.ഓട്ടിസം പോലുള്ള രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ സൗകര്യവും ഒരുക്കും. രോ​ഗം ഭേദമായവരുടെ പുനരധിവാസത്തിനും പുതിയ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.ആറ് മുതല്‍ തൊണ്ണൂറ് വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ്  വിപുലമായ ചികിത്സ സൗകര്യം ഒരുക്കുന്നത്.മാസ്റ്റര്‍ പ്ളാന്‍  ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടരക്കോടി രൂപ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷത്തിനകം ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ്  പദ്ധതി.

click me!