
പത്തനംതിട്ട: കാലാവധി തീരും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്ന് എ പത്മകുമാര്‍. കാലാവധി തീരുന്ന നവംബർ 14 വരെ സ്ഥാനത്തുണ്ടാകും. താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടികയുണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോർഡും പൊലീസും ചേർന്നാണ്. ആ പട്ടിക മാറ്റാൻ കഴിയില്ല. സുരക്ഷ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam