
കോഴിക്കോട് മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡയിലെടുത്ത കാര്യം ഇന്റലിജൻസ് എജഡിപി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിനിർദ്ദേശ പ്രകാരം മാധ്യമപ്രവർത്തകരെ കോടതി വളപ്പിൽ നിന്നും മാറ്റുകയാണ് ചെയ്തത്. സംഭവങ്ങളെ കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാൻ ഉത്തരവ് നൽകിയതായും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. കോടതി മുറിയില്‍ നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്‍ക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam