സൈബര്‍ കേസുകളില്‍ ഇനി നേരിട്ട് സൈബര്‍ പൊലീസില്‍ പരാതി നല്‍കാം

By Web DeskFirst Published Jul 8, 2018, 3:39 PM IST
Highlights
  • സൈബര്‍ കേസുകളില്‍ ഇനി നേരിട്ട് പരാതി നല്‍കാം

തിരുവന്തപുരം: സൈബർ കേസുകളിൽ ഇനി മുതൽ  ജനങ്ങള്‍ക്ക്  നേരിട്ട് സൈബർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാം. താമസിയാതെ മൂന്ന് പുതിയ സൈബർ പോലീസ് സ്റ്റേഷനുകൾ കൂടി സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങും.

കേരളത്തിലെ സൈബർ കേസുകളുടെ അന്വേഷണത്തിൽ വലിയ മാറ്റങ്ങൾ വരfകയാണ്. മൊത്തം കേസുകൾ തിരുവനന്തപുരത്തെ ഒരു സൈബർ പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കുന്ന സ്ഥിതിക്ക് പകരം   മൂന്ന് സ്റ്റേഷനുകൾ കൂടി തുടങ്ങുന്നു.  തിരുവനന്തപുരത്തിന് പുറമേ കൊച്ചി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ്  പുതിയ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിച്ചു തുടങ്ങുക. 

പരാതി നൽകുന്ന രീതിക്കും മാറ്റമുണ്ടാവുകായാണ്. ഇതുവരെ ഡിജിപിക്കോ ക്രൈംബ്രാഞ്ചിനോ ലഭിക്കുന്ന പരാതികളാണ് സൈബർ പൊലീസിന് കൈമാറിമായിരുന്നത്. ഇനിമുതൽ പരാതിക്കാർക്ക് നേരിട്ട് സൈബർ സ്റ്റേഷനുകളിൽ പരാതി നൽകാം.  24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേഷനിൽ  സൈബർ പരിശീലനം ലഭിച്ച പൊലീസുകാരാവും ഉണ്ടാവുക. 

സിഐമാരായിരിക്കും സ്റ്റേഷൻ ചുമതല.    മേൽനോട്ട ചുമതല റെയ്ഞ്ച് ഐജിമാർക്ക്. സൈബർ കേസുകൾ കുന്നുപോലെ കുടുന്നതോടെ അന്വേഷണങ്ങൾ ഇഴയുന്നതാണ് പുതിയ തീരുമാനത്തിന് കാരണം. അടുത്ത ഘട്ടമായി ഒരോ ജില്ലയിലും സൈബർ പൊലീസ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.  

click me!