യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണം: ഡിജിപി

Published : Jan 28, 2017, 12:57 PM ISTUpdated : Oct 04, 2018, 11:43 PM IST
യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണം: ഡിജിപി

Synopsis

തിരുവനന്തപുരം: യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യുഎപിഎ ചുമത്തുമ്പോള്‍ പരാതിക്കാരന്‍ ആരാണെന്ന് നോക്കുകയും പരാതിയെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തുകയും വേണമെന്നും ഡിജിപി പറഞ്ഞു. 

രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്ത് പലയിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് അവഗണിക്കാന്‍ പാടില്ലെന്നും ഡിജിപി നിര്‍ദേശിച്ചു.  റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കാന്‍ വേണ്ട കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുക്കണമെന്നും പദ്ധതി വിഹിതം പൂര്‍ണമായി ചെലവാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ഡിജിപി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി, ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും
യുപി ഭീകര വിരുദ്ധ സ്ക്വാഡ് കൊച്ചിയിൽ, 'പാക് യുവതി'യുടെ കെണിയിൽ വീണ നാവിക ഉദ്യോ​ഗസ്ഥനെ പിടികൂടി, ഐഎസ്ഐക്ക് കൈമാറിയത് നിർണായക വിവരങ്ങൾ