
5 കോൺഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും തീരുമാനത്തെ എതിർത്തു . ഒരു കോൺഗ്രസ് അംഗവും ഒരു ലീഗ് അംഗവും വിട്ടുനിന്നു .
പ്രിൻസിപ്പാളിനെ നീക്കുന്നതും അഫിലിയേഷൻ സംബന്ധിച്ച തീരുമാനവുമാണ് വിട്ടത് . കൃത്യമായ നടപടി നിർദേശിക്കാതെയാണ് സിൻഡിക്കേറ്റ് പ്രമേയം . ലക്ഷ്മി നായർക്കെതിരെ ഉചിതമായ നടപടി വേണമെന്ന് സിൻഡിക്കേറ്റ് പ്രമേയം . ഉപസമിതി കൺവീനറാണ് പ്രമേയം അവതരിപ്പിച്ചത് .
ലക്ഷ്മി നായരെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോൺഗ്രസ് അംഗങ്ങൾ യോഗത്തില്‍ ആവശ്യപ്പെട്ടു. അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ്, സിപിഐ അംഗങ്ങളും ആവശ്യപ്പെട്ടു . എന്നാല്‍ പരീക്ഷ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്നായിരുന്നു സിപിഎം നിര്‍ദ്ദേശം . തീരുമാനം മാനേജ്മെന്റിനും സർക്കാരിനും വിടണമെന്ന് മറ്റൊരു വിഭാഗവും നിര്‍ദ്ദേശിച്ചു . അഫിലിയേഷൻ പിൻവലിക്കുന്ന കാര്യത്തിലും തീരുമാനമായില്ല .
അതിനിടെ പ്രശ്നത്തിൽ ഗവർണർ ഇടപെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട് . വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് തേടിയതായാണ് റിപ്പോര്‍ട്ട് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam