നാളത്തെ പണിമുടക്ക് ഹർത്താലാകരുതെന്ന് ഡിജിപി; നടപടിക്ക് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം

By Web TeamFirst Published Jan 7, 2019, 4:07 PM IST
Highlights

 ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന് പിന്നാലെ ഇടത് സംഘനടകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ  ശക്തമായ നടപടികൾക്ക് പൊലീസ്. നാളത്തെ പണിമുടക്ക് ഹർത്താലാകരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. 

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന് പിന്നാലെ ഇടത് സംഘനടകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ ശക്തമായ നടപടികൾക്ക് പൊലീസ്. നാളത്തെ പണിമുടക്ക് ഹർത്താലാകരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സ്കൂളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷ നൽകണം. അക്രമമുണ്ടായാൽ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിർദ്ദേശം നല്‍കി. 

ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശം. ഹര്‍ത്താല്‍ സമൂഹത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് കോടതി വ്യക്തമാക്കിയരുന്നു. നാളെ നടക്കുന്ന പണിമുടക്കിനെ കുറിച്ചും കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

അതിനിടെയാണ് ഹര്‍ത്താല്‍ പണിമുടക്ക് സമയങ്ങളില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി പരിഗണിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

click me!