ഷുഹൈബ് വധം; ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഡിജിപി

By Web DeskFirst Published Mar 8, 2018, 11:18 AM IST
Highlights

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിളഅ‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ പൊലീസിനെതിരായ ഹൈക്കോടതി വിമര്‍ശനത്തെക്കുറിച്ച് പ്രതികാരിക്കാനില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കോടതി വിധി പകര്‍പ്പ് കിട്ടിയ ശേഷം പരിശോധിക്കാമെന്നും അദ്ദേഹം തിരുവനന്തരപുരത്ത് പറഞ്ഞു. കേസന്വേഷണം കഴിഞ്ഞ ദിവസം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടിരുന്നു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിളഅ‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഏറെ നാടകീയമായിരുന്നു ഷുഹൈബ്  വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലത്തെ കോടതി നടപടികള്‍. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാനുള്ള   സിംഗിള്‍ ബഞ്ചിന്‍റെ അധികാരത്തെപ്പോലും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഇതിനെ മറികടന്നാണ് കേസ് സിബിഐയ്‌ക്ക് വിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പതിനൊന്ന് പ്രതികളെ പിടികൂടിയെന്നും കേസ് തെളിയിച്ചു കഴിഞ്ഞെന്നും പൊലീസ് വാദിച്ചിരുന്നു. അന്വേഷണം തൃപ്തികരമാണെന്നും സ്റ്റേറ്റ്  അറ്റോണി വാദിച്ചു. നാള്‍വഴിയും അക്കമിട്ട് നിരത്തി. എന്നാല്‍ ഫെബ്രുവരി 18ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചിട്ട് ഇത്രയും നാള്‍ എന്ത് ചെയ്തുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ തിരിച്ചുചോദിച്ചു.  ആയുധം കണ്ടെത്താന്‍ 27 വരെ കാത്തിരുന്നതെന്തിനെന്നും കോടതി ചോദിച്ചു. വിമര്‍ശനങ്ങള്‍ തുടരുമ്പോള്‍ കേസ് കേള്‍ക്കാന്‍ സിങ്കിള്‍ ബഞ്ചിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി. ഹര്‍ജിക്കാരനും സിബിഐയും ആ വാദത്തെ എതിര്‍ത്തു. 

സി.ബി.ഐ ഡയറക്ടറോടല്ല, സി.ബി.ഐയോടാണ് കേസ് അന്വേഷിക്കാന്‍ പറയുന്നത്. സിബിഐയ്‌ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിങ്കിള്‍ ബഞ്ചിന്റെ അധികാരപരിധിയില്‍ വരുമെന്നും  സി.ബി.ഐ അറിയിച്ചു.  തുടര്‍ന്ന് സര്‍ക്കാര്‍ വാദം തള്ളിയ കോടതി കേസില്‍ വാദം കേട്ടു. തുടര്‍ കൊലകള്‍ അവസാനിപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. പിന്നാലെ കേസ് സിബിഐയ്‌ക്ക് വിട്ട് ഉത്തരവും. പുറപ്പെടുവിച്ചു.

click me!