ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; 'സ്ഥലത്ത് നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ട്, എല്ലാത്തിനും രേഖകളുമുണ്ട്', പ്രതികരിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്‍റ്

Published : Aug 01, 2025, 07:32 AM ISTUpdated : Aug 01, 2025, 11:17 AM IST
Panchayath president

Synopsis

കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും പോസ്റ്റ് മോർട്ടത്തിന് ശേഷം അതേ സ്ഥലത്താണ് കുഴിച്ചിട്ടത്. എല്ലാത്തിനും രേഖകളുണ്ടെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്

ദില്ലി: ധർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റ്. 2010 മുതൽ 2020 വരെ ധർമസ്ഥ പഞ്ചായത്തംഗവും 2012-ൽ പ്രസിഡന്‍റുമായ കേശവഗൗഡയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. സ്ഥലത്ത് നിരവധി ആത്മഹത്യ നടന്നിട്ടുണ്ടെന്നും പലതും തീരെ മോശമായ അവസ്ഥയിൽ ദുർഗന്ധം വരുമ്പോഴാണ് കണ്ടെത്താറെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹം പലതും പോസ്റ്റ് മോർട്ടത്തിന് ശേഷം അതേ സ്ഥലത്താണ് കുഴിച്ചിട്ടത്. എല്ലാത്തിനും രേഖകളുമുണ്ട്.1987 മുതൽ ഇവിടെ റിപ്പോർട്ട് ചെയ്ത എല്ലാ അസ്വാഭാവിക മരണങ്ങൾക്കും കണക്കുണ്ട്. എസ്ഐടി ചോദിച്ചാൽ ഉടൻ ആ വിവരങ്ങൾ എല്ലാം നൽകുമെന്നും കേശവഗൗഡ പറഞ്ഞു.

മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ തുടരും. ധർമസ്ഥലയിലെ ആറ് പോയന്‍റുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്‍റിൽ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങൾ കിട്ടിയത്.

കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്‍റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്‍റെ തലവൻ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. ബെൽത്തങ്കടിയിൽ താമസിക്കുന്ന ഡിജിപി അവിടെ എസ്ഐടി ഓഫീസിൽ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടിയും ടാർപോളിനിട്ടും മൂടിയിട്ടുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ