നീറ്റ് ആത്മഹത്യ: അനിതയുടെ ബന്ധുവിന് 15 ലക്ഷം  കൈമാറി ടി ടി വി ദിനകരന്‍

Published : Sep 30, 2017, 11:00 PM ISTUpdated : Oct 05, 2018, 03:20 AM IST
നീറ്റ് ആത്മഹത്യ: അനിതയുടെ ബന്ധുവിന് 15 ലക്ഷം  കൈമാറി ടി ടി വി ദിനകരന്‍

Synopsis

ചെന്നൈ: മെഡിക്കൽ പ്രവേശനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി അനിതയുടെ ബന്ധുവിന് സഹായവുമായി   അണ്ണാ ‍ഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്‍. 15 ലക്ഷം രൂപയാണ് അനിതയുടെ ബന്ധുവിന് കൈമാറിയത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്  ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അനിത ആത്മഹത്യ ചെയ്തത്.

ജയിലില്‍ കഴിയുന്ന വി.കെ ശശികലുടെ തീരുമാന പ്രകാരം അണ്ണാ ഡിഎംകെ യുടെ 20 എം.എല്‍.എ മാരും പുറത്താക്കപ്പെട്ട 18 എം.എല്‍.എ മാരും 10 ലക്ഷം രൂപ  സംഭാവന നല്‍കുകയായിരുന്നു. ബാക്കി അഞ്ചു ലക്ഷം പാര്‍ട്ടി ഫണ്ടില്‍ നിന്നു ശേഖരിച്ചെന്നും  ദിനകരന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനല്ല പണം നല്‍കുന്നതെന്നും ദിനകരന്‍ വ്യക്തമാക്കി. 

തമിഴ്നാട് ഗവണ്‍മെന്‍റിനെതിരെയും ദിനകരന്‍ പ്രതികരിച്ചു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു വര്‍ഷത്തേക്കു കൂടി മെഡിക്കല്‍ പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ദിനകരന്‍ അഭിപ്രായപ്പെട്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്
ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് എത്തി, മന്ത്രിയുള്ളത് പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് 2വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു