ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ക്ക് അര്‍ജന്റീനയിലേക്ക് തിരിച്ചുവരാനാവില്ല; മുന്നറിയിപ്പുമായി മറഡോണ

Web Desk |  
Published : Jun 18, 2018, 12:47 PM ISTUpdated : Jun 29, 2018, 04:15 PM IST
ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ക്ക് അര്‍ജന്റീനയിലേക്ക് തിരിച്ചുവരാനാവില്ല; മുന്നറിയിപ്പുമായി മറഡോണ

Synopsis

മത്സരത്തില്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയതിനെ കുറ്റപ്പെടുത്താനാവില്ല. അതല്ല, സമനില വഴങ്ങാന്‍ കാരണമായത്.

മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയ അര്‍ജന്റീനയ്ക്കെതിരെ രൂക്ഷ വമിര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. ഈ കളി നാണക്കേടാണെന്നും ഇതുപോലെ കളിച്ചാല്‍ അര്‍ജന്റീന പരിശീലകന്‍ ജോര്‍ജ് സാംപോളിക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്നും വെനസ്വേലന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു.

ഇത് നാണക്കേടാണ്. ഐസ്‌ലന്‍ഡ് താരങ്ങള്‍ ഉയരക്കൂടുതലുള്ളവരാണെന്ന് തിരിച്ചറിഞ്ഞ് അതിനൊത്ത തന്ത്രങ്ങള്‍ മെനയാതെ എങ്ങനെയാണ് സാംപോളി കളിക്കാരെ ഇറക്കിയത്. ടീമിനകത്തും ഇതല്‍ അമര്‍ഷമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

മത്സരത്തില്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയതിനെ കുറ്റപ്പെടുത്താനാവില്ല. അതല്ല, സമനില വഴങ്ങാന്‍ കാരണമായത്. മുന്നൊരുക്കമില്ലായ്മയാണ് പ്രധാന കാരണം. കരിയറില്‍ ഞാനും പെനല്‍റ്റി കിക്കുകള്‍ നഷ്ടമാക്കിയിട്ടുണ്ട്. അഞ്ചു തവണയാണ് ഞാന്‍ പെനല്‍റ്റി നഷ്ടമാക്കിയത്. എന്നിട്ട് ഞാനിപ്പോഴും മറഡോണ തന്നെയാണ്.

മെസി കഴിവിന്റെ പരമാവധി ശ്രമിച്ചു. അതുകൊണ്ടുതന്നെ മെസിയുടെ പെനല്‍റ്റി നഷ്ടമല്ല സമനില വഴങ്ങാന്‍ കാരണമെന്നും മറഡോണ പറഞ്ഞു. ജൂണ്‍ 21ന് ക്രോയൊഷ്യക്കെതിരെ ആണ് അര്‍ജന്റീനയുടെ അടുത്ത ഗ്രൂപ്പ് മത്സരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ