ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പുറപ്പെട്ട എയർ ആംബുലൻസ് ഛാത്ര ജില്ലയിൽ തകർന്നു വീണു. ഏഴുപേർ യാത്ര ചെയ്തിരുന്ന വിമാനത്തിൽ ഒരാൾ മരിച്ചതായി പ്രാഥമിക വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്
- Home
- News
- India News
- Malayalam news live: റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം
Malayalam news live: റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം

ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ക്യാമ്പസിൽ വ്യാപകമായി കല്ലേറ് നടക്കുകയാണ്. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകൾ ആരോപിക്കുന്നത്. അതേസമയം എബിവിപി പ്രവർത്തകരെ ഇടത് സംഘടന പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.
Malayalam news liveറാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം
Malayalam news liveകണക്കിനെ പേടി, ഒന്നാം സ്ഥാനം പോകുമോ എന്ന സംശയം; പരീക്ഷയ്ക്ക് മുമ്പ് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥി
ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
Malayalam news live2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'
കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി. 2012 ജനുവരി 1 ന് ശേഷം ജനിച്ച കുവൈത്തി പൗരന്മാർക്കാണ് നിയമം ബാധകമാകുക. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു
Malayalam news liveഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്! ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ ഗ്രീസ് സമുദ്രാതിർത്തിയിലെത്തി
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ്, ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. ഇറാനെതിരായ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകൾ
Malayalam news liveടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്
തുന്നല്‍ക്കടയില്‍ വെച്ച് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Malayalam news liveസുഹൃത്തിനെ കാണാനെത്തിയ പത്തംഗ വിദ്യാർത്ഥി സംഘം; കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു; 2 കുട്ടികളെ കാണാതായി, തെരച്ചിൽ
റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തെരച്ചിൽ തുടരുകയാണ്. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായിരിക്കുന്നത്.
Malayalam news liveതൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങി, ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ 5 വയസുകാരൻ, രക്ഷകനായി ഡോക്ടർ; അഭിനന്ദന പ്രവാഹം
മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം
Malayalam news liveസർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക് മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി
കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
Malayalam news liveപ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ക്രൂരത, പ്രണയം നടിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി സുഹൃത്തിനയച്ചു, 2 യുവാക്കൾ അറസ്റ്റിൽ
തണ്ണിത്തോട് മൂഴി സ്വദേശി അനന്തു , കൂത്താടിമൺ സ്വദേശി അഭിജിത്ത് എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ വി കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
Malayalam news liveമൊത്തം ആശുപത്രി മാലിന്യം, ചിത്രങ്ങളടക്കം പുറത്ത്! കളമശ്ശേരി മെഡിക്കൽ കോളേജിൽ ആശുപത്രിക്ക് നോട്ടീസയച്ച് മലീനീകരണ നിയന്ത്രണ ബോർഡ്
ആശുപത്രി മാലിന്യം കൃത്യമായി സംസ്കരിക്കാത്തതിന് കളമശ്ശേരി മെഡിക്കൽ കോളേജിന് മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. നാട്ടുകാരുടെ പ്രതിഷേധത്തിനും നഗരസഭയുടെ നോട്ടീസിനും പിന്നാലെയാണ് നടപടി
Malayalam news liveപൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ രാജന് ജാമ്യം; മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യം നേടി
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.
Malayalam news liveസംഭവം നടന്നത് പുലർച്ചെ 1.30ക്ക്; വീട്ടുകാർ ഉത്സവം കൂടാൻ പോയതിനാൽ ആളപായം ഒഴിവായി, പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്.
Malayalam news liveസേനാ വിന്യാസം കാട്ടി അമേരിക്ക ഭയപ്പെടുത്തണ്ട, ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഉപാധി വച്ച് ഇറാൻ; 'ഇരുഭാഗത്തിനും വിൻ-വിൻ സാഹചര്യം വേണം'
സേനാവിന്യാസം കാട്ടിയുള്ള അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇരുഭാഗത്തിനും ഗുണകരമായ കരാർ വേണമെന്നും ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് കർശന ഉപാധികൾ ഉണ്ടാകുമെന്നും ഇറാൻ അറിയിച്ചു
Malayalam news live'കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി, അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടി'; സുരേഷ് ഗോപിക്കെതിരെ ജോസഫ് ടാജറ്റ്
കേന്ദ്ര മന്ത്രി സുരേഷ് ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിച്ച് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്
Malayalam news liveഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്
20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്
Malayalam news liveവലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു
ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്.
Malayalam news liveഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ 'പ്രഹാർ'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു
രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'പ്രഹാർ' എന്ന പേരിൽ പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടാനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാനും ഈ നയം ലക്ഷ്യമിടുന്നു
Malayalam news liveനൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസ്; യുവാവിന് നാല് വർഷം കഠിനതടവും പിഴയും
മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു
Malayalam news liveഹൈക്കോടതിയിൽ കെ സുരേന്ദ്രന് ആശ്വാസം, ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തു
Malayalam news liveവയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1 ലേക്ക് മാറ്റിവെച്ചു; തീരുമാനിച്ചിരുന്നത് ഫെബ്രുവരി 25 ന്
ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.