
കൊല്ലം: കൊട്ടിയം പറക്കുളത്തെ വീടുകളിലെ കിണർ വെള്ളത്തില്‍ ഡീസല്‍ കലരുന്നതായി പരാതി. മയ്യാനാട് പഞ്ചായത്തിന്‍റെ കുടിവെള്ളവിതരണം നിലച്ചതോടെ വെള്ളത്തിനായി നാട്ടുകാർ നട്ടംതിരിയുന്നു.
കുടിവെള്ളത്തില്‍ ഡീസല്‍ കലർന്ന് വെള്ളം മലിനമാകാൻ തുടങ്ങിയിട്ട് ഏട്ട് മാസമായി. പരാതിയുമായി നാട്ടുകാർ എല്ലാ ഓഫീസുകളിലും കയറി ഇറങ്ങി. വിവിധ ഏജൻസികള്‍ കുടിവെള്ളം പരിശോധിച്ചു. കുടിവെള്ളത്തില്‍ കലരുന്ന ഡിസലിന്‍റെ അളവ് നാള്‍ക്ക് നാള്‍ വർദ്ധിച്ചുവരികയാണന്ന് കണ്ടെത്തി . നാട്ടുകാർ സമരം നടത്തിയതിനെ തുടർന്ന് മയ്യനാട് പഞ്ചായത്ത് കഴിഞ്ഞ ആഴ്ചവരെ വെള്ളം എത്തിച്ചിരുന്നു അതുംനിലച്ചിരിക്കുകയാണ്.
സമിപത്ത് പ്രവർത്തിക്കുന്ന പെട്രോള്‍ പമ്പിന്‍റെ ടാങ്ക് ചോരുന്നത് മൂലമാണ് ഡിസല്‍ കലരുന്നതെന്ന് നാട്ടുകാർ പറയുന്നു. ജിയോളജി വിഭാഗം ഉള്‍പ്പടെയുള്ളവർ പരിശോധന നടത്തി എന്നാല്‍ ഡിസല്‍ ഏങ്ങനെകലരുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് മനുഷ്യവകാശകമ്മിഷനും കുടിവെള്ള പ്രശ്നത്തില്‍ ഇടപെട്ടു.
ഡിസല്‍ കലരാനുള്ള കാരണം കണ്ടെത്തി ജില്ലാഭരണകൂടം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമിപിക്കാൻ ഒരുങ്ങുകയാണ് ദുരിതം അനുഭവിക്കുന്ന ഇരുപത് കുടുംബങ്ങള്‍. എന്നാല്‍ പെട്രോള്‍ പമ്പിലെ ടാങ്കിന് ചോർച്ച ഇല്ല എന്നനിലപാടിലാണ് പമ്പ് ഉടമ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam