കെഎസ്‍ആര്‍ടിസിയിൽ ഡീസൽ ക്ഷാമം; ഐഒസിക്ക് കൊടുക്കാനുള്ളത് 124 കോടി

Published : Jan 09, 2018, 08:43 AM ISTUpdated : Oct 05, 2018, 03:16 AM IST
കെഎസ്‍ആര്‍ടിസിയിൽ ഡീസൽ ക്ഷാമം; ഐഒസിക്ക് കൊടുക്കാനുള്ളത് 124 കോടി

Synopsis

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിൽ ഡീസൽ ക്ഷാമം രൂക്ഷം. കുടിശിക കൊടുത്ത് തീർക്കാത്തതിനെ തുടർന്ന് ഐഒസി ഡീസൽ വിതരണം നിർത്തിവച്ചു. എന്നാൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. ഐഒസി ക്ക്  അടിയന്തിരമായി നൽകേണ്ട 124 കോടി രൂപ കുടിശികയായതോടെയാണ് ഡീസൽ വിതരണം നിലച്ചത്.

ദിവസവും 15 ലക്ഷംലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് ആവശ്യം. മിക്ക ഡിപ്പോകളിലും ഇപ്പോൾ ഡീസൽ തീരാറായെന്നാണ് വിവരം. ഐഒസി ഡീസൽ നൽകുന്നത് നിർത്തിയതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയക്കാൻ മാനേജ്മെന്റ് നിർദ്ദേശം നൽകിയെന്നാണ് വിവരം. 

ഐഒസി അധികൃതരുമായി പ്രശ്നപരിഹാരത്തിന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ചർച്ചയും തുടങ്ങിക്കഴിഞ്ഞു. നിലവിൽ ഇന്ധനമില്ലാത്തതിന്റെ പേരിൽ സർവ്വീസുകൾ നിലച്ചിട്ടില്ല. അതേസമയം  മംഗലാപുരത്ത് നിന്ന് വടക്കൻ ജില്ലകളിലേക്ക് ഇന്ധനമെത്തത്താണ് ആശങ്കകൾക്ക് വഴിവെക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. തിങ്കളാഴ്ച ഐഒസിക്ക് നൽകേണ്ട തുക വൈകിയതും കാരണമായി. ചൊവ്വാഴ്ച തന്നെ പ്രശ്നപരിഹാരമാകുമെന്ന് കെഎസ്ആര്‍ടിസി എംഡി  അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി