
ദില്ലി: 'ഓള്‍ഡ് മങ്കി'ന്റെ പിതാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു. ആര്‍തോസ് ബ്രൂവെറി ലിമിറ്റഡ്, മോഹന്‍ റോക്ക് സ്പ്രിങ് വാട്ടര്‍ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആറാം തിയതിയായിരുന്നു അന്ത്യം.
കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹന്‍, സൈനിക സേവനം പൂര്‍ത്തിയാക്കിയ ശേഷം 1954 ഡിസംബര്‍ 19 നാണ് ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. താരതമ്യേന വില കുറവായിരുന്ന ഓള്‍ഡ് മങ്ക് കുറഞ്ഞകാലം കൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധനേടി. ഏഷ്യയിലെതന്നെ മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ 1855 ല്‍ സ്ഥാപിച്ച മദ്യക്കമ്പനിയാണ് ഡയര്‍ മീക്കിന്‍സ് ബ്രൂവെറീസ്. ഏഷ്യയിലെ ആദ്യത്തെ ബ്രൂവെറീസ് ആണ് ഇത്. 1949 ല്‍ മോഹന്റെ അച്ഛന്‍ എന്‍.എന്‍.മോഹന്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു.
മദ്യപിക്കാന്‍ ഇഷ്ടമില്ലാത്ത കപില്‍ മോഹന്റെ മറ്റ് പ്രശസ്ത ബ്രാന്റുകളാണ് സോഡ നമ്പര്‍ 1, ഗോള്‍ഡന്‍ ഇഗിള്‍ എന്നിവ. കപില്‍ മോഹനെ 2010 ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam