സര്‍വകലാശാലക്കുള്ളിലെ ജിന്ന ചിത്രം മാറ്റുന്നത് ആര്‍എസ്എസ് നയം അംഗീകരിക്കുന്നതിന് തുല്യം: പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ്

By Web DeskFirst Published May 11, 2018, 11:10 AM IST
Highlights
  • ചിത്രം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കും

ദില്ലി: മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റുന്ന കാര്യത്തില്‍ അലിഗഢ് സര്‍വകലാശാലക്കുള്ളിലും അഭിപ്രായ വ്യത്യാസം. ചിത്രം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കുമെന്നും ആര്‍എസ്എസ്സിന്‍റെ നയങ്ങള്‍ അംഗീരിക്കുന്നതിന് തുല്യമാണതെന്നും പ്രശസ്ത ചരിത്രകാരനും അലിഗഢിലെ പ്രൊഫസര്‍ എമിററ്റസുമായ ഇര്‍ഫാന്‍ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതെല്ലാം ചരിത്രത്തിന്‍റെ ഭാഗമാണ്. ഒരിക്കല്‍ സ്വാതന്ത്യ പ്രസ്ഥാനത്തില്‍ ജിന്ന വഹിച്ച പങ്കിനെ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. അതേ സമയം 1941 ന് ശേഷമുള്ള അദ്ദേഹത്തിന്‍റെ നിലപാടുകളെ എതിര്‍ക്കുകയും വേണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. മുഹമ്മദാലി ജിന്നയുടെ ചിത്രം സ്റ്റുഡന്സ് യൂണിയന്‍ ഹാളില്‍ സ്ഥാപിക്കുന്നത് 1938 ല്‍.യൂണിയന്‍റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാന്‍ അന്ന് ജിന്ന കാമ്പസിലെത്തുമ്പോള്‍ ഇര്‍ഫാന് ഹബീബും ആ ചടങ്ങിനുണ്ടായിരുന്നു. 

പിതാവും അലിഗഢിലെ പ്രൊഫസറുമായിരുന്ന മുഹമ്മദ് ഹബീബിനൊപ്പം ജിന്നയെ കാണുമ്പോള്‍ ഇര്‍ഫാന്‍ ഹബീബിന് ഏഴ് വയസ്സാണ് പ്രായം. 80 വര്‍ഷങ്ങള്‍ക്കിപ്പുറം ജിന്നയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചിത്രം മാറ്റാമെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 

click me!