ആംബുലന്‍സ് ഇല്ല; പിതാവിന്‍റെ മൃതദേഹവുമായി റിക്ഷ വലിച്ച് ഭിന്നശേഷിക്കാരനായ മകന്‍

By Web DeskFirst Published Mar 28, 2018, 3:23 PM IST
Highlights
  • പിതാവിന്‍റെ മൃതദേഹവുമായി റിക്ഷ വലിച്ച് ഭിന്നശേഷിക്കാരനായ മകന്‍

ലക്നൗ: ആംബുലന്‍സില്ലാത്തതിന്‍റെ പേരില്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്ന്  ഭര്‍ത്താവ് 12 കിലോമീറ്ററുകളോളം സഞ്ചരിച്ച മനസ്സാക്ഷിയെ നടുക്കിയ സംഭവത്തിന് സമാനമായ വാര്‍ത്ത വീണ്ടും ആവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഭിന്നശേഷിക്കാരനായ മകനും സഹോദരിയ്ക്കുംപിതാവിന്‍റെ മൃതദേഹവുമായി കിലോമീറ്ററുകളോളം സൈക്കിള്‍ റിക്ഷ വലിക്കേണ്ടി വന്നത്.

 മന്‍ഷരാമിനെ ചികിത്സിച്ച ത്രിവേദി ഗഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത്  സെന്‍ററില്‍വച്ച് തന്നെയാണ് അയാള്‍ മരിച്ചു. തുടര്‍ന്ന് മന്‍ഷരാമിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അംബുലന്‍സില്ലാത്തതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരനായ മകന്‍ രാജ്കുമാറിനും സഹോദരി മഞ്ജുവിനും റിക്ഷ വലിച്ച് മൃതദേഹം വീട്ടിലെത്തിക്കേണ്ടി വന്നത്. 

മൃതദേഹം കൊണ്ടുപോകാന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റേതായി രണ്ട് വാഹനങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവ രണ്ടും മന്‍ഷരാം മരിച്ച സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. ഈ ആശുപത്രിയില്‍ നിന്ന് മരണപ്പെട്ടവരുടെ മൃതദേഹം തോളില്‍ ചുമന്നോ സൈക്കിള്‍ റിക്ഷയിലോ ആണ് നാട്ടിലെത്തിക്കാറുളളതെന്നും ഓഫീസര്‍ വ്യക്തമാക്കി. 

click me!