
ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് സംശയത്തിലായ രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ സി.ബി.എസ്.ഇ ബോര്‍ഡ് തീരുമാനിച്ചു. പ്ലസ് ടു വിഭാഗക്കാരുടെ ഇക്കണോമിക്‌സ് പരീക്ഷയും (കോഡ് - 030), പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണക്ക് പരീക്ഷയും (കോഡ്-041) ആണ് വീണ്ടും നടത്തുന്നത്.
പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള പലതരം പരാതികളും ആശങ്കകളും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സംശുദ്ധി തെളിയിക്കാനും വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്താനുമായാണ് ഈ രണ്ട് പരീക്ഷകളും വീണ്ടും നടത്തുന്നതെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷയുടെ തീയതി ഒരാഴ്ച്ചയ്ക്കുള്ളില്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam