
തൃശൂര്‍: റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തൃശൂരിൽ നിന്ന് പോയ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് റെയിൽവെയുടെ അവഗണന. ഒരു മാസം മുമ്പെടുത്ത ടിക്കറ്റനുസരിച്ചുള്ള ബോഗി ട്രെയിനിൽ ഇല്ലാത്തതിനാൽ കുട്ടികളുടെ മടക്കയാത്ര ദുരിതത്തിലായി. ഒരു ദിവസം മുഴുവൻ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടികൾക്കെല്ലാം ഒരുമിച്ചുള്ള സീറ്റ് നേടിയെടുക്കാൻ അധ്യാപകർക്കായത്.
തൃശ്ശൂരിൽ നിന്നുള്ള 10 വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് റിപ്പബ്ലിക് ദിന പരേഡ് കാണാൻ സർവശിക്ഷാഅഭിയാന്‍ പദ്ധതി പ്രകാരം ദില്ലിക്ക് പോയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള എക്സ്പ്രസിൽ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതാണ്. എന്നാൽ മടങ്ങിവരാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവർക്ക് ലഭിച്ച ടിക്കറ്റ് അനുസരിച്ചുള്ള ബോഗി പോലും ട്രെയിനിൽ ഇല്ലെന്ന് മനസ്സിലായത്. പല ബോഗികളിലായി യാത്ര ചെയ്ത കുട്ടികൾക്ക് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു ബോഗിയിൽ സീറ്റ് തരപ്പെടുത്തിയെടുക്കാൻ അധ്യാപകർക്ക് ആയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam