വയനാട്ടില്‍ ഒരാള്‍ക്കു കൂടി ഡിഫ്തീരിയ

By Web DeskFirst Published Jul 18, 2016, 7:53 AM IST
Highlights

വയനാട്ടില്‍ ഒരാള്‍ക്കു കൂടി ഡിഫ്തീരിയ. ഇതേതുടര്‍ന്ന് മാനന്തവാടി ഇടവക സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംശയിക്കുന്നവരുടെ എണ്ണം രണ്ടായി. ഡെങ്കിപനിക്കൊപ്പം ഡിഫ്തീരിയയും പടരുന്നുവെന്ന് സംശയമുള്ളതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
 
ഡിഫ്തീരയെയെന്ന് സംശയത്തെ തുടര്‍ന്ന രണ്ടുദിവസം മുമ്പാണ് ബത്തേരി സ്വദേശിയായ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ഘട്ട പരിശോധനയില്‍ ഇവര്‍ക്ക് രോഗമുണ്ടെന്ന് ഏതാണ് ഉറപ്പായി കഴിഞ്ഞു ഇതിനിടെയാണ് രണ്ടാമത്തെ ആളുടെ രോഗവും ഇതാണെന്ന് ആരോഗ്യവകുപ്പ് സംശയമുന്നയിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങളെും ആദ്യപരിശോധനയും ഇതിനെ സ്ഥരീകരിക്കുന്നതാണ്. ഇതോടെ ആതിവ ജാഗ്രതാനിര്‍ദ്ദശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കന്നത്. തൊണ്ടവേദനയും ശാരിരിക പ്രശ്നങ്ങളും തോന്നുന്നവര്‍ ഉടന്‍നതന്നെ ചികില്‍സ തേടണമെന്നാണ് നല‍്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനം.

ഡിഫ്തീരിയക്കൊപ്പം ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നത് ഡെങ്കിപ്പനിയാണ്. ഡെങ്കിപ്പനി ജില്ലയിലെ മിക്കയിടങ്ങളിലും പടരുകയാണ്. അതുകൊണ്ട് ശാരിരിക വേദനകള‍ടക്കമുള്ള അസ്വസ്ഥകളെ ഗൗരവമായി കാണണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം.

click me!