പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നിൽക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം

ദില്ലി : ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ തയ്യാറാകണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയ നിർദ്ദേശം. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നിൽക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്പ് ലൈൻ നമ്പറും പുറത്തിറക്കി. ബന്ധപ്പെടേണ്ട നമ്പറുകൾ- 989128109115, 989128109109, 989128109102, 989932179359. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭം കൂടുതൽ രൂക്ഷമായി മാറിയിരിക്കുകയാണെന്നും, പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. 

ഇറാനിലെ പ്രക്ഷോഭകാരികള്‍ക്കുള്ള സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക വിവരം പുറത്ത് വിട്ടതിന് പിന്നാലെ ഇറാനെ അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. 2000ത്തിലേറെപ്പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഇന്ത്യയടക്കം രാജ്യങ്ങൾ പൌരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകിയത്.