ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പ്രതിയാകും; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Published : Jul 15, 2017, 09:40 AM ISTUpdated : Oct 04, 2018, 07:43 PM IST
ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പ്രതിയാകും; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Synopsis

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപിൻ്റെ മാനേജർ അപ്പുണ്ണിയും കേസിൽ പ്രതിയാകും. സുനിൽ കുമാറിന് പണം നൽകി ഒത്തുതീർപ്പിന് അപ്പുണ്ണി  ശ്രമിച്ചെന്ന് പോലീസ്.  അപ്പുണ്ണിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.  

പൊലീസ് തെരച്ചില്‍ തുടങ്ങിയ ശേഷം അപ്പുണ്ണി ഒളിവിലാണെന്നാണ് സൂചന.  അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല.  ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇയാൾ ഒളിവിൽ പോയത്. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പോലീസ്  എത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണിയുടേതെന്ന് കരുതപ്പെടുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സുനിൽ കുമാർ നടിയെ ആക്രമിക്കുന്നതിന് മുമ്പും ശേഷവും  അപ്പുണ്ണിയുമായി നിരന്തരം ബന്ധപ്പെട്ടതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ വഞ്ചിക്കുകയിരുന്നു'; അഖിൽ മാരാറെ വിമർശിച്ച് സത്യഭാമ
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി, ആദ്യഘട്ടത്തിൽ 178 വീടുകള്‍ കൈമാറും