
കൊച്ചി: 2012ല്‍ മറ്റൊരു നടിയെ ആക്രമിക്കാനും സുനില്‍കുമാര്‍ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി. ഇത് അറിഞ്ഞിട്ടാണ് ദിലീപ് സുനിലിന് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന് മികച്ച ടീം വേണമെന്നും ദിലീപ് നിര്‍ദ്ദേശിച്ചു. സുനില്‍കുമാറുമായി ദിലീപ് ഇടപാടുകള്‍ നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി.
2012ല്‍ മറ്റൊരു നടിയെ ആക്രമിക്കാന്‍ സുനില്‍ കുമാര്‍ ശ്രമിച്ചിരുന്നെന്ന് മനസിലാക്കിയാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കിട്ടിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. താനും സുനില്‍ കുമാറും തമ്മില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇടപാടുണ്ടാവുകയുള്ളൂവെന്നും താനാണ് ഇതിന് പിന്നിലെന്ന് മറ്റാരും ഇക്കാര്യം അറിയരുതെന്നും ക്വട്ടേഷന്‍ നല്‍കുന്ന സമയത്ത് ദിലീപ് പറഞ്ഞിരുന്നു. സുനില്‍ കുമാര്‍ തന്നെ ക്വട്ടേഷന് വേണ്ട മറ്റ് ആള്‍ക്കാരെ തെരഞ്ഞെടുക്കണമെന്നും ദിലീപ് നിര്‍ദ്ദേശിച്ചു. ക്വട്ടേഷന്‍ ഏറ്റെടുത്ത് മികച്ച പരിചയമുള്ളവരെത്തന്നെ ഇതിനായി തെരഞ്ഞെടുക്കണമെന്നു നിര്‍ദ്ദേശിച്ചു. താനാണ് പിന്നിലെന്നോ തനിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവര്‍ അറിയരുത്.
പണമിടപാടുകള്‍ പള്‍സര്‍ സുനിയുമായി നേരിട്ട് മാത്രമേ നടത്തുകയുള്ളൂ. തന്നെ ഒരു ഘട്ടത്തിലും നേരിട്ട് ഫോണ്‍ വിളിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചാണ് സുനില്‍ കുമാര്‍ ഫോണില്‍ ദിലീപിനെ ഒരിക്കലും വിളിക്കാതിരുന്നത്. എന്നാല്‍ പല തവണ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനില്‍ കുമാര്‍ വിളിച്ചിരുന്നു. ഇപ്പോഴൊക്കെ ദിലീപ് തൊട്ടടുത്ത് ഉണ്ടായിരുന്നു. താനും സുനില്‍ കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു ഘട്ടത്തിലും തെളിയിക്കാനുള്ള തെളിവുകള്‍ അവശേഷിക്കരുതെന്നും ദിലീപ് നിശ്ചയിച്ചിരുന്നു. പാളിപ്പോയാല്‍ എല്ലാവര്‍ക്കും പണികിട്ടുമെന്നും ദിലീപ് സുനില്‍ കുമാറിനോട് പറഞ്ഞിരുന്നെന്നും പൊലീസ് പറയുന്നു.
ഇതനുസരിച്ചാണ് ദിലീപും സുനില്‍ കുമാറും നേരിട്ട് ഇടപാടുകള്‍ നടത്തിയത്. ഇതിന്റെ ചില തെളിവുകളും സാക്ഷികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെ ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നടിയും ദിലീപുമായി തര്‍ക്കമുണ്ടായത് സംബന്ധിച്ചും ചലച്ചിത്ര ലോകത്തെ ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നടിയുമായി വഴക്കുണ്ടാക്കിയ ശേഷം 'ഞാനും നീയുമായുള്ള ബന്ധം ഇവിടെ അവസാനിച്ചു' എന്ന് ദിലീപ് നടിയോട് പറഞ്ഞു. ഇതിന് ശേഷമാണ് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയത്. മുന്‍പ് മറ്റൊരു നടിയെ സുനില്‍ കുമാര്‍ ആക്രമിക്കാന്‍ ശ്രമിച്ച വിവരം ദിലീപ് അടക്കം സിനിമാ മേഖലയിലെ പലര്‍ക്കും അറിയാമായിരുന്നു. ഇത് കണക്കിലെടുത്താണ് തന്റെ ക്വട്ടേഷനും സുനില്‍ കുമാറിന് തന്നെ ദിലീപ് നല്‍കിയതെന്നും പൊലീസ് കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam