ദിലീപിന്‍റെ ഡി സിനിമാസ് അടച്ച് പൂട്ടിയതിനെതിരെ  തിയേറ്റര്‍ ഉടമകളുടെ സംഘടന

By Web DeskFirst Published Aug 6, 2017, 6:43 AM IST
Highlights

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റരായ ഡി സിനിമാസ് അടച്ച് പൂട്ടിയതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. മതിയായ അനുമതിയുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഫിയോക് അറിയിച്ചു. അനുമതിയില്ലാതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചെന്ന് ആരോപിച്ചാണ് ചാലക്കുടി നഗരസഭ ഡി സിനിമാസിന് പൂട്ടിട്ടത്. 

എന്നാല്‍ മതിയായ രേഖകള്‍ തിയേറ്ററിനുണ്ടെന്നാണ് ഫിയോക് ഭാരവാഹികളുടെ വാദം. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ അനുമതി ചൂണ്ടിക്കാട്ടിയാണ് ഫിയോക് നിയമനടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫയര്‍ ആന്റ് സേഫ്ടി അടക്കമുള്ള അനുമതി രേഖകളും കൈവശമുണ്ട്. 

അതിനാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തിയേറ്റര്‍ അടച്ച് പൂട്ടിയതിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമാണെന്നും ഫിയോക് സെക്രട്ടറി എം.സി ബോബി ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘ
 

click me!