തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ദിലീപ്

Published : Oct 23, 2017, 02:07 PM ISTUpdated : Oct 04, 2018, 05:01 PM IST
തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ദിലീപ്

Synopsis

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കി. തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നാണ് ദിലീപ് മറുപടിയില്‍ പറയുന്നു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് ഭീഷണിയെന്നാണ് ദൂതന്‍ മുഖേന ആലുവ സിഐയ്ക്ക് ദിലീപ് മറുപടി നല്‍കിയത്.

അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം ദിലീപിന്റെ മറുപടിക്ക് ശേഷം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.
വെളളിയാഴ്ച തണ്ടര്‍ ഫോഴ്‌സ് സംഘം ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയിരുന്നു.  

മലയാളിയായ  അനില്‍ നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനം. പോലീസില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആറ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഗ്രൂപ്പ് ഗോവയിലെ സിനിമ സെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നേരത്തെ ചെയ്തിരുന്നത്.

നിലവില്‍ ജീവന് ഭീഷണിയുള്ളതായി ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ
വിജിലൻസ് ഒരുങ്ങിതന്നെ, ശബരിമല കൊടിമരത്തിന് സ്വർണം നൽകിയ 19 പേരുടെ മൊഴിയെടുത്തി, 22ന് ശേഷം അറിയിക്കാമെന്ന് സുരേഷ് ​ഗോപി