ദിലീപിന്‍റെ ഡി സിനിമാസ് തിയറ്റര്‍; ഭൂമി കൈയ്യേറ്റമില്ലെന്ന് ജില്ലാ ഭരണകൂടം

Web Desk |  
Published : Jun 08, 2018, 09:11 PM ISTUpdated : Jun 29, 2018, 04:12 PM IST
ദിലീപിന്‍റെ ഡി സിനിമാസ് തിയറ്റര്‍; ഭൂമി കൈയ്യേറ്റമില്ലെന്ന് ജില്ലാ ഭരണകൂടം

Synopsis

എന്നാല്‍ കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. 

തൃശൂർ:  നടൻ ദിലീപിന്‍റെ ചാലക്കുടി ഡി സിനിമാസ് തിയറ്ററിൽ ഭൂമി കൈയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കൈയ്യേറ്റമുണ്ടെന്ന പരാതി പ്രത്യേക റവന്യൂ സംഘം അന്വേഷിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. 

കൈയ്യേറ്റമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പരാതിക്കാരന് സമർപ്പിക്കാനായില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നടിയെ ആക്രമിച്ച സംഭവം ഉണ്ടായ സമയത്തായിരുന്നു ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്ററിനെതിരെ ആരോപണം ഉയർന്നത്. സമീപത്തെ തോടും ദേവസ്വത്തിന്‍റെ ഭൂമിയും കൈയേറിയാണ് തിയറ്റർ സമുച്ചയം പണിതതെന്നായിരുന്നു പ്രധാന ആരോപണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ, ഖമനേയിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ മരണം 1000 കടന്നു
സര്‍ക്കാരിന് തിരിച്ചടി; മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു, ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി