ചർച്ചകൾക്കായി മധ്യസ്ഥൻ ജമ്മുകശ്‍മിരില്‍

Published : Nov 06, 2017, 02:07 PM ISTUpdated : Oct 04, 2018, 08:08 PM IST
ചർച്ചകൾക്കായി മധ്യസ്ഥൻ ജമ്മുകശ്‍മിരില്‍

Synopsis

ജമ്മുകശ്‍മിരിൽ ചർച്ചയ്‍ക്കായി കേന്ദ്രം നിയോഗിച്ച സ്ഥിരം മധ്യസ്ഥൻ ദിനേശ്വർ ശർമ ശ്രീനഗറിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ  രാഷ്‍ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി ശർമ്മ ചർച്ച നടത്തും. മധ്യസ്ഥനുമായി ചർച്ചയ്‍ക്കില്ലെന്നാണ് വിഘടനവാദികളുടെ നിലപാട്.

കശ്‍മിർ താഴ്‍വരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹൻ വാണിയുടെ വധത്തോടെ രൂക്ഷമായ  സംഘർഷത്തിന് അയവ് വരുത്തുകയെന്ന ലക്ഷ്യവുമായാണ് ദിനേശ്വർ ശർമ ശ്രീനഗറിലെത്തിയത്.അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ വിഘടനവാദികളും യുവാക്കളും രാഷ്‍ട്രീയക്കാരുമായി ചർച്ചകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. തന്റെ കയ്യിൽ മാന്ത്രിക വടികളില്ലെന്നും തുറന്ന മനസോടെയുള്ള ചർച്ചയിലൂടെ പ്രശ്‍നപരിഹാരം കാണുകയാണ് ദൗത്യമെന്നും മുൻ രഹസ്യാന്വേഷണ വിഭാഗം തലവൻ വ്യക്തമാക്കി.

എന്നാൽ ചർച്ചയുമായി സഹകരിക്കേണ്ടെന്നാണ് വിഘടനവാദികളുടെ സംഘടനായായ ഹുറിയത്ത് കോൺഫറൻസിന്റെ നിലപാട്. മധ്യസ്ഥനെ നിയമിച്ചതിന് പിന്നാലെ ഹിസ്ബുൾ ഭീകരൻ സയിസ് സലാവുദ്ദീന്റെ മകൻ സയിദ് യൂസഫിനെ എൻഐഎ അറസ്റ്റ് ചെയ്‍തത് ചൂണ്ടിക്കാട്ടിയാണ് നിസഹകരണം. നിരപരാധികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞമാസം ഹർത്താലും ഹുറിയത്ത് നടത്തി. എന്നാൽ ചർച്ചകളാണ് ജനാധിപത്യത്തെ മുന്നോട്ട് കൊണ്ട് പോവുന്നതെന്ന് ജമ്മുകശ്‍മിർ മുഖ്യമന്ത്രി മെഹബൂബ മുഫ്‍തി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി