
ചെന്നൈ: മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് മോദിയുടെ ഓർമിപ്പെടുത്തല്‍. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കായി ചെന്നൈയിലെത്തിയതായിരുന്നു മോദി.
മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാർത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും വാർത്തകളറിയാൻ പുതിയ വഴികളുള്ള കാലത്ത് മാധ്യമങ്ങൾ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഓൺലൈൻ മാധ്യമമായ ദ് വയറിൽ അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കൾക്ക് സർക്കാർ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. വിമർശനങ്ങൾക്കപ്പുറം 125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഓൺലൈൻ മാധ്യമമായ ദ് വയറിൽ അമിത് ഷായുടെയും അജിത് ദോവലിന്‍റെയും മക്കൾക്ക് സർക്കാർ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിനു പിന്നാലെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇതേക്കുറിച്ച് സർക്കാർ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam