
പാരീസ്: ഫ്രാൻസിൽ 15 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തിൽ വിറ്റു വന്‍ തുകയ്ക്ക്. 16 ലക്ഷം യൂറോയ്ക്കാണ് അസ്ഥികൂടം ലേലത്തില്‍ വിറ്റത്. ഏകദേശം 12.55 കോടി രൂപയാണ് മൂല്യം. പാരിസിലെ സ്വകാര്യ വ്യക്തിയാണ് അസ്തികൂടം വാങ്ങിയത്. ദിനോസറിന്റെ അസ്ഥികൂടം വാങ്ങിയ സ്വകാര്യ വ്യക്തി ഇത് പൊതുജനത്തിന് വേണ്ടി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാണ്ട് ഒമ്പത് മീറ്റർ നീളമുള്ള ഈ അസ്ഥികൂടത്തിന് 15 കോടി വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 2013ൽ യുഎസ് സംസ്ഥാനമായ വ്യോമിംഗിൽ നിന്നാണ് ദിനോസർ ഫോസിൽ കണ്ടെടുത്തത്. മാംസഭുക്ക് വിഭാഗമായ തെറോപോഡിൽപ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്.
ദിനോസറിന്റെ 70 ശതമാനം ഭാഗങ്ങളുള്ള ഫോസിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഈഫൽ ടവറിലെ അഗറ്റസിൽ വച്ചായിരുന്നു ലേലം നടത്തിയത്. ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകൾക്കും ശേഷമാണ് ലേലം ചെയ്തത്. എന്നാല്‍ അസ്ഥി കൂടം ലേലം ചെയ്തതിനെതിരെ ഫോസിലിനെക്കുറിച്ച് പടിക്കുന്ന ശാസ്ത്രഞ്ജന്മാര് രംഗത്ത് വന്നു. ശാസ്ത്രം ചരിത്രത്തെ വിറ്റുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam