കരുതല്‍ വേണം; പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

Published : Aug 17, 2018, 04:22 PM ISTUpdated : Sep 10, 2018, 12:54 AM IST
കരുതല്‍ വേണം; പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

Synopsis

കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നാണ് പ്രധാന നിര്‍ദേശം

തിരുവനന്തപുരം: മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.

കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും  ഉത്തരവിലുണ്ട്.

കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോൾ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

ആളുകൾ വൻതോതിൽ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളിൽ സ്റ്റോക് തീർന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു.  പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാൽ പൊലീസിന്‍റെയും ഫയർ ഫോഴ്സിന്‍റെയും മറ്റു ദുരന്തനിവാരണ പ്രവർത്തകരുടെയും വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാനുള്ള  സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി