
ദേശീയഗാനം പ്രതിഷേധത്തിന് ഉപയോഗിക്കാമോ എന്നത് പുതിയ അറിവാണ്. അതാണ് സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നത്. റോഡില്‍ നിന്ന് അനവസരത്തില്‍ പാടുന്നത് ശരിയാണോ എന്നത് പ്രതിഷേധിക്കുന്നവര്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണം.
ദേശീയഗാനവും ആരുടെയും കുത്തകയല്ല. സുപ്രീം കോടതി വിധി നടപ്പാക്കാനാണ് ഐ.എഫ്.എഫ്.കെ ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രമിച്ചത്. അത് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അന്വേഷിക്കാന്‍ ഇവിടെ പോലീസ് ഉണ്ട്. അക്കാര്യം നോക്കാന്‍ പുറത്തുനിന്ന് ആരും വരേണ്ടതില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കേണ്ടിവരുമെന്നും കമല്‍ പറഞ്ഞു. ദേശീയഗാനത്തെ അപമാനിച്ചെന്നും ഹിന്ദു വിരുദ്ധ സിനിമ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയെന്നുമാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam