
ഗുരുവായൂര്‍: എല്ലാ മതങ്ങളും വന്നപ്പോൾ ഇരു കയ്യും നീട്ടി ഹിന്ദുക്കള്‍ സ്വീകരിച്ചു. എന്നാൽ അതു നമ്മുടെ ഭീരുത്വമാണെന്നു വന്നവർ കരുതിയപ്പോൾ ഭാരതീയൻ നൽകിയ മറുപടിയാണു ആർഎസ്എസ് എന്ന് സംവിധായകന്‍ പ്രിയദർശൻ. ഗുരുവായൂരില്‍ ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന സേവാ ഭാരതി സംസ്ഥാന സംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഭാരതത്തില്‍ തഴച്ച് വളര്‍ന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ ആറ് വേദികളിലായാണ് സേവാ ഭാരതി സംസ്ഥാന സംഗമം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam